സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: ചില നിരീക്ഷണങ്ങള്‍

സിബുവിന്റെ ഒരു പോസ്റ്റും, അവിടുത്തെ കമന്റുകളും, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു.

സോഴ്സ് ഉപയോഗിച്ച് പുതിയ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നത് സോഫ്റ്റ്‌വെയറിനെ സാങ്കേതികമായി സമീപിക്കുന്നവരുടെ ആവശ്യമാണ്. എനിക്കറിയാവുന്നിടത്തോളം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ ഒരു ചെറിയ ശതമാനമേ ഇത്തരത്തിലുള്ളവരുള്ളൂ. ഇന്നത്തെ വലിയൊരു ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളും,അതിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ് ഉപയോഗിച്ച് തുടങ്ങിയവരാണ്.

സാധാരണ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പ്രോഡക്ടിനെ മാത്രം ആശ്രയിക്കുന്നവരാണ്. അവര്‍ അതിന്റെ സര്‍വ്വീസ് മാത്രമാണ് ഉപയോഗിക്കുന്നത്, അതിന് ആവശ്യമായ സപ്പോര്‍ട്ടാണ് അപ്പോളവിടെ വലിയ പ്രോഡക്ട്. അതു നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുവദിക്കുന്നുമുണ്ട്. പണം വാങ്ങരുതെന്ന് എനിക്കറിയാവുന്നിടത്തോളം എവിടെയും പറയുന്നുമില്ല.മാത്രവുമല്ല, പരിപൂര്‍ണ്ണസ്വാതന്ത്ര്യം ഉപയോക്താവിന് നല്‍കുന്നുമുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍ അനിവദിക്കുന്നുമില്ല.

പിന്നെ ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. “തുറന്ന” വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു.

കൊടുംലാഭം ഇവിടെ ആര്‍ക്കൂം പ്രതീക്ഷിക്കാനാവില്ല, ശരിയാണ്, മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ച് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടും ലാഭത്തിന്റെ കുതിപ്പ് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവന് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതിക വിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടി വരും, ഉപയോക്താവ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതികൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ട് നന്നാവുന്നു.

സാമ്പത്തികമായി ലാഭം ഉണ്ടാക്കാം കൊള്ള നടത്താന്‍ കഴിയില്ല. ഇങ്ങനെയാണ് എനിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് തോന്നിയിട്ടുള്ളത്. എല്ലാ രീതിയിലും സ്വതന്ത്രമായി സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്ന കാലം വരില്ല എന്ന് പറയാനാവില്ല, പക്ഷെ ഉപയോക്താവ് അവകാശങ്ങളെക്കുറിച്ച് ബോധവാനാവാത്തിടത്തോളം ഉണ്ടാവില്ല എന്നു പറയാം.

ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ, എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവ് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും, ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയത് രണ്ടുപേരോടുകൂടിപ്പറയുക, പ്രവര്‍ത്തിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്ന് പന്തലിച്ചത് ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.

ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം ഉപയോക്താവ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കാം എന്നാണ്. അതു തിരിച്ചറിഞ്ഞു കഴിഞ്ഞ കമ്പനി ഉടമയുടെ വാക്കുകള്‍ പ്രവീണിന്റെ പരിഭാഷയില്‍ ഇവിടെ വായിക്കൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അത് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണ്, എന്റെ അഭിപ്രായം. എല്ലാ സഹയാത്രികരുടെയും സഹകരണങ്ങള്‍ക്കഭ്യര്‍ത്ഥിച്ചുകൊണ്ട്.

കൂടുതല്‍ അഭിപ്രായങ്ങളൂം നിര്‍‌ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

Advertisements

3 Responses to “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: ചില നിരീക്ഷണങ്ങള്‍”

  1. चन्द्रशेखरन नायर Says:

    സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന എനിക്ക് ഗൂഗിള്‍ പോലെ ഇതും സൗജന്യമായിത്തന്നെ അനുഭവപ്പെടുന്നു. കാരണം ഞാനിതില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളൊന്നും ലക്ഷ്യമിടുന്നില്ല എന്നതുതന്നെ. എന്റെ അനുഭവങ്ങള്‍, അറിവുകള്‍, വിമര്‍ശനങ്ങള്‍ അല്ലെങ്കില്‍ നേട്ടങ്ങള്‍ കഴിമെന്നിടത്തോളം വായനക്കാരില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെയും എത്തിക്കുവാന്‍ കഴിയുന്നു എന്നത് ആശ്വാസം നല്‍കുന്ന ഒന്നു തന്നെയാണ്.

  2. പ്രവീണ്‍|Praveen aka j4v4m4n Says:

    ജിനേഷ്,നന്നായിട്ടെഴുതിയിട്ടുണ്ടു്. പലരുടേയും സ്വതന്ത്ര സോഫ്റ്റുവെയറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇതു് സാഹായിയ്ക്കുമെന്നു് കരുതുന്നു.

  3. Nive' Says:

    hiithanq for ur comments.. it means a lot fr a beginner lke me.. ippo kurachu thirakkil aayathondu kurachu divasam aay varachittu.. pinne i ws checkin ur blog.. it really good.. u seem to hv lots of patience.. 😉 to type in malayalam.. usin varamozhi na? i still cnt do tat fastly.. 😦 wt else? keep in touch..thnx once again..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: