മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി…

നമത് വാഴ്വും കാലത്തിന്റേയും, അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പ്. അന്ന് കൊച്ച് ത്രേസ്യയെ തുറിച്ച് നോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞത് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു കൊണ്ടാണെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും തുറന്നു പറയുന്നതാണ് നല്ലതെന്ന് ഞാന്‍ പഠിച്ചു വരികയാണ്. എന്നെപ്പോലെ, വീട്ടിലെ പ്പെണ്ണുങ്ങള്‍ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ട്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ച്,നാട്ടിലെ പ്പെണ്ണുങ്ങള്‍ക്ക് പിടിയും കൊടുക്കാതെ നടക്കുന്ന പയ്യന്‍മാരാവണം ആ കൂട്ടത്തിലേറെയും.

എന്താണ് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല എന്നതു തന്നെ. വിലങ്ങിട്ട് നിര്‍ത്താന്‍ ഒരു ‘ഗേള്‍ ഫ്രണ്ടോ’, അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണ് എന്നാണ്, എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന് എഴുതിത്തള്ളുന്നതിനുമുമ്പ്,എന്തു സാമൂഹിക സാഹചര്യമാണ് ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണ് എന്നാണ് എനിക്കു തോന്നുന്നത്. മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍ നിന്ന് ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കം വരുന്ന സംസ്കാരത്തിന്റെ ബാക്കി പത്രമാണോ? അമിതമായ വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ട് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ? സമൂഹത്തിനെ കുറ്റം പറഞ്ഞ് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണ് മാറേണ്ടത് എന്ന് മനസ്സിലാക്കാനാണ് എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണ് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടത് വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതു കൊണ്ട്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട ശീലങ്ങളെന്തൊക്കെയെന്നാണ് ഞാന്‍ അന്വേഷിക്കുന്നതും.

ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ച് ചികിത്സയ്ക്കുള്ള ഒരു കുറിപ്പടിക്കുള്ള ആദ്യ ഉദ്യമമെങ്കിലും നടത്താനാണ് എനിക്ക് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

Advertisements

4 Responses to “മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി…”

 1. നമതു വാഴ്വും കാലം Says:

  പോസ്റ്റിലെ ധീരത അഭിനന്ദനമര്‍ഹിക്കുന്നു. സമൂഹത്തെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തികളുടെ കൂട്ടം എന്ന അടിസ്ഥാന തത്വം മറക്കരുത്. സമൂഹത്തെ ഉദ്ധരിക്കാന്‍ ഒരാള്‍ക്കു സാധിച്ചില്ലെങ്കിലും വ്യക്തിപരമായി അത്ര കടുത്തതല്ലാത്ത തീരുമാനങ്ങളിലൂടെ കുറച്ചു കൂടി സ്വയം മെച്ചപ്പെടുത്താന്‍ സാധിക്കും. പിന്നെ സൌഹൃദങ്ങളും സാന്നിദ്ധ്യവുമെല്ലാം കൊടുക്കല്‍ വാങ്ങലുകളുടെ ക്രയവിക്രമയമാണ്. സാമൂഹികമായി ഇടപെടുന്നതിനുള്ള സാഹചര്യം പരിമിതമാണെന്നതല്ലാതെ തീര്‍ത്തും ഇല്ലാത്ത അവസ്ഥ കേരളത്തിലുമില്ല. നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നവെന്ന് പറഞ്ഞു നിര്‍ത്തുന്നു. നല്ല പോസ്റ്റുകളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

 2. മുജീബ് റഹ് മാന്‍ Says:

  കപഭക്തിയും, കപട വിശ്വാസവുമാണു ഇന്നു സമൂഹം നേരിടുന്ന വലിയ വിപത്ത് എല്ലാം ഒരു നാടകം മാത്രമായി മാറുന്നു. അപ്പോള്‍ തന്നിഷ്ടങ്ങള്‍ക്കും ദുശ്ലീലങ്ങള്‍ക്കും ചെങ്ങലയിടാന്‍ വേറെ ഒരു ശക്തിക്കും കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എന്നല്ല ലോകത്തിന്റെ എല്ലായിടത്തും ഇന്നു പകല്‍മാന്യന്മാരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. നിരീക്ഷരവാധികളും, സോഷ്യലിസവും ഒരു പരിധിവരെ ഇന്നത്തെ ഈ അവസ്ഥയ്ക്കു കാരണം ആണു. മനുഷ്യ മനസ്സുകളാണു വെളിച്ചം കാണേണ്ടതു എന്നാലേ സമൂഹം നന്നാവുകയുള്ളൂ. സുഹൃത്തിന്റെ ആശയം എന്നാലെ നടപ്പിലാകുകയുള്ളൂ.

 3. ഹാരിസ് Says:

  നോട്ടം ആരാധനകൂടിയല്ലെ.നോട്ടത്തിന്റെ പുകഴ്ത്തലില്‍ വീണു പോകാത്തവരാരുണ്ട്.ആരു നോക്കണം ആരു നോക്കരുത് എന്ന് നമ്മള്‍ സ്വൊയം തീരുമാനിക്കണമോ.നമ്മള്‍ ആരാധിക്കുന്ന ഒരാളാണ് നമ്മളെ ‘അങ്ങനെ’ നോക്കുന്നത് എന്നു വിജാരിക്കുക.ആ ഉള്‍പ്പുളകത്തില്‍ നിന്നു നമുക്കു രക്ഷയുണ്ടൊ…?വളര്‍ച്ചയുടെ കാലഘട്ടത്തില്‍ നമ്മുടെയൊക്കെ വ്യക്തിത്വ രൂപീകരണത്തില്‍ ഈ നോട്ടങ്ങള്‍ എത്ര ആത്മവിശ്വാസം തന്നിരിക്കാം.സ്ത്രീയും പുരുഷനും വിഭിന്നരാണ്.കാക്കയെപ്പോലെയാണ് സ്ത്രീ.പുറകില്‍ നിന്നു കല്ലെടുത്താലും അതു തിരിച്ചറിയും.അതവരുടെ സഹജാവബോധം.പുരുഷന്‍കൊക്കിനെപ്പൊലെയാണ്.കണ്ണിന്റെ മുന്‍പിലെ കാഴ്ച്ചയുള്ളു.അകലെ നിന്നു നടന്നു വരുന്ന ആണിനെ അടിമുടി അളക്കും അവള്‍.അടുത്തു വരുമ്പോള്‍ തല താഴ്ത്തി നടന്നു പോകും.അടുത്തു വരുമ്പോള്‍ നന്നായി നോക്കാമെല്ലൊ എന്ന അലസതയില്‍ അവന്‍ മറ്റെന്തെങ്കിലും കണ്ടുകൊണ്ടിരിക്കും.നോട്ടത്തിനു ശേഷമുള്ള തുറിച്ചു നോട്ടം ഒരു തരം അളന്നു നോക്കലാണ്.അതൊരു തരം സൌന്ദര്യാസ്വാദനവുമാണ്.പ്രകൃതിയുടെ അടിസ്ഥാന ചോദനകളെ വിനിമയം ചെയ്യുന്നുണ്ട് അവ.സമൂഹം മനുഷ്യനെ കെട്ടിയിടുന്നതിന് മുന്‍പുള്ള ആയാസ രഹിതമായ രതിയുടെ മനോഹര കാലത്തെ കുറിച്ച് സ്ത്രീയെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട് ആ നോട്ടങ്ങള്‍.വൈശാലിയിലെ ‘ഇന്ദ്രനീലിമയോലും‘എന്ന പാട്ട് മുഴുവന്‍ കേട്ടു നോക്കുകഭയമാണ് രതിയുടെ എതിര്‍കക്ഷി.ശരീരികമോ സാമൂഹികമോ മാനസികമോ മതപരവുമോ ആയ ഭയം മാറുമ്പോള്‍ സ്ത്രീക്കും രതി ഏറ്റവും സുന്ദരമാകും.തുറിച്ച് നോട്ടത്തിനപ്പുറം കയ്യാങ്കളിയാവുന്നിടത്ത് നമ്മള്‍ അന്യന്റെ സ്വാതന്ത്ര്യത്തില്‍ കൈ വെക്കുന്നു.അന്ന്യന്റെ സമയം,സമ്പത്ത്,പൌരാവകാശങ്ങള്‍,സ്വാതന്ത്ര്യം,ഭക്ഷണം,പാര്‍പ്പിടം ഇവയൊക്കെ ഏതു സമൂഹത്തില്‍ നിഷ്കരുണം അപഹരിക്കപ്പെടുന്നുവൊ അത്ര മാത്രമെ ഉള്ളു ഇതും.നമ്മളൊക്കെ അറിഞ്ഞും അറിയാതെയും ചെയ്യുന്നവയാണ് ഇവയൊക്കെ.കാശ് കൊടുത്ത് ജോലി വാങ്ങുന്നതടക്കം ഈ അപഹരണത്തില്‍ പെടും.നിങ്ങളെക്കാള്‍ അര്‍ഹതയുള്ള മറ്റൊരാളുടേതാണ് അത്.അത്രയെ ഉള്ളു ഇതും.മലയാളിക്ക് ജീനിലുള്ളതല്ല ഈ കടി.കാരണം പുറത്ത് വളരുന്ന കുട്ടികളില്‍ ഇത് കാണാറില്ല.കാരണം ഒന്നെയുള്ളു.നമ്മുടെ ചുറ്റുപാട് വിത്യസ്തമാണ്.നമുക്ക് ഒരുപാട് സംസ്കാരങ്ങള്‍ കൂട്ട് ചേര്‍ന്ന് വസിക്കുന്ന മെറ്റ്രൊ നഗരങ്ങള്‍ രൂപപ്പെട്ടു വരുന്നെയുള്ളു.നമ്മളെ താരതമ്മ്യം ചെയ്യുന്ന മറ്റുള്ള രാജ്യങ്ങളിലെ അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളുമായാണ്.അവര്‍ പലതും കാലാകാലങ്ങളായി കണ്ടു വളരുന്നതാണ്.കര്‍ണാട്കയിലെയോമഹാരാഷ്റ്റ്രയിലെയോ തമിഴ്നാട്ടിലെയോ ഒരു ഗ്രാമത്തില്‍ നിങ്ങള്‍ ചെന്നിറങ്ങിയാല്‍‍ ഇതെ തുറിച്ചു നോട്ടം അനുഭവിക്കും.മലയാളി അകാലത്തില്‍ നഗരങ്ങളിലേക്കു ചുഴറ്റിയെറിയപ്പെട്ട ഗ്രാമീണനാണ്.

 4. കടവന്‍ Says:

  …..കര്‍ണാട്കയിലെയോമഹാരാഷ്റ്റ്രയിലെയോ തമിഴ്നാട്ടിലെയോ ഒരു ഗ്രാമത്തില്‍ നിങ്ങള്‍ ചെന്നിറങ്ങിയാല്‍‍ ഇതെ തുറിച്ചു നോട്ടം അനുഭവിക്കും.മലയാളി അകാലത്തില്‍ നഗരങ്ങളിലേക്കു ചുഴറ്റിയെറിയപ്പെട്ട ഗ്രാമീണനാണ്. welldone haris you said it.January 9, 2008 6:40 PM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: